Posted By Admin Admin Posted On

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ ദുബായിൽ വരുന്നു

ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ ദുബായിൽ ഉടൻ ഉയരുമെന്ന് ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെന്റ്‌സിന്റെ സിഇഒ ഫർഹാദ് അസീസി ട്വീറ്റിലൂടെ അറിയിച്ചു.

ഈ ടവർ ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ” ഇതൊരു ഔദ്യോഗികപ്രഖ്യാപനമാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ഞങ്ങൾ നിർമ്മിക്കുകയാണ് ” ഫർഹാദ് അസീസി പറഞ്ഞു.

അസീസി ഗ്രൂപ്പിന്റെയും അസീസി ഡെവലപ്‌മെന്റിന്റെയും സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി ബിബിസി പേർഷ്യ (BBC Persia )യിലൂടെയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്ത് ഈ ടവർ നിർമ്മിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ടവറിന്റെ പേരോ ഉയരമോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *