Posted By user Posted On

യുഎഇയിൽ മലപ്പുറം സ്വദേശിയായ യുവാവ് അന്തരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ സക്കീർ ഹുസൈൻ (35) അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ. പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദസ, ആരിഫ, ജംഷി. കബറടക്കം പിന്നീട് നാട്ടിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *