
യുഎഇ: അപകീര്‍ത്തികരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാൽ ലഭിക്കുന്ന ശിക്ഷ എന്താണെന്നറിയാമോ ..?
യുഎഇ: അപകീര്‍ത്തികരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രവാസി അറസ്റ്റില്‍. പണത്തിന് യാതൊരു വിലയും കാണിക്കാത്ത തരത്തില്‍ ഷോറൂം ജീവനക്കാര്‍ക്ക് വലിയ തുക നല്‍കുന്നതും എമിറാത്തി പൗരന്മാരെ പരിഹസിക്കുകയും ചെയ്യുന്നതാണു വീഡിയോയിലുള്ളത്. ഇത് പൊതുജനാഭിപ്രായത്തെ പ്രകോപിപ്പിക്കുന്നതും പൊതു താല്‍പ്പര്യത്തിന് ഹാനികരമാണെന്ന് അധികൃതര്‍ കണ്ടെത്തി.മുകളില്‍ സൂചിപ്പിച്ച വീഡിയോ ചിത്രീകരിച്ച കാര്‍ ഷോറൂം ഉടമയെ പബ്ലിക് പ്രോസിക്യൂഷന്‍ വിളിപ്പിച്ചിരുന്നു. പൊതുജനാഭിപ്രായം ഇളക്കിവിടുന്നതും പൊതുതാല്‍പ്പര്യത്തിന് ഹാനികരവുമായ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ഏഷ്യകാരനായ ആളെ കസ്റ്റഡിയിലെടുക്കാന്‍ യുഎഇയുടെ ഫെഡറല്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. യുഎഇ അറ്റോര്‍ണി ജനറല്‍ ഓഫീസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വീഡിയോ ക്ലിപ്പ് പരിശോധിച്ചതിന് പിന്നാലെയാണ് നടപടി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)