
യുഎഇയിൽ ഹൈവേയിൽ വാഹനം നിർത്തിയതിനെ തുടർന്ന് കൂട്ടയിടി; മുന്നറിയിപ്പുമായി പോലീസ്
അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പ് നൽകി: ഒരു കാരണവശാലും നിങ്ങളുടെ കാർ റോഡിന്റെ മധ്യത്തിൽ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ഭയാനകമായ ഒരു അപകടത്തിന്റെ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ, ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ ട്രാഫിക് ലംഘനമാണിത്. പോലീസ് പങ്കിട്ട 33 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു വാഹനം ഹസാര്‍ഡ് ലൈറ്റ് തെളിച്ചതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങള്‍ നിർത്തിയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെട്ടത് അറിയാതെ മറ്റ് വാഹനം മുന്നില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചുകയറുകയും ഇതിനു ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിക്കുകയുമായിരുന്നു. വാഹനത്തിന് അപ്രതീക്ഷിതമായ തകരാറുകൾ സംഭവിച്ചാൽ നടുറോഡില്‍ നിര്‍ത്താതെ അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റുക. വാഹനം മുന്നോട്ടുനീങ്ങുന്നില്ലെങ്കില് 999 എന്ന കണ്ട്രോള് സെന്റര്‍ നമ്പറില്‍ വിളിച്ച് സഹായം തേടണം. നടുറോഡില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തപ്പെടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)