Posted By user Posted On

big ticket log inഭാ​ഗ്യം വന്ന വഴി; ബി​ഗ് ടിക്കറ്റിലൂടെ 33 കോടിയിലധികം രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ 1.5 കോടി ദിർഹത്തിന്റെ (33 കോടിയിലധികം ഇന്ത്യൻ രൂപ) big ticket log in ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ. യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന ഇന്ത്യക്കാരൻ മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത്. ജൂൺ ഏഴാം തീയ്യതി ഓൺലൈനിലൂടെ എടുത്ത 061908 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്. സമ്മാന വിവരം അറിയിക്കാൻ നറുക്കെടുപ്പ് വേദിയിൽ വെച്ച് ബിഗ് ടിക്കറ്റ് സംഘാടകർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരം വ്യക്തമാവാത്തതിനാൽ അദ്ദേഹത്തോട് വിവരം പറയാനായില്ല. 177779 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം ഇന്ത്യൻ പ്രവാസി ജയ ജ്യോതി സുഭാഷ് നായരാണ് സ്വന്തമാക്കിയത്. 70,000 ദിർഹത്തിന്റെ മൂന്നാം സമ്മാനം ഓൺലൈനിലൂടെ എടുത്ത 184913 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ പ്രജീഷ് പിലാക്കിലും 60,000 ദിർഹത്തിന്റെ നാലാം സമ്മാനം ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് നേരിട്ട് വാങ്ങിയ 046763 എന്ന നമ്പർ ടിക്കറ്റിലൂടെ നീൽ പുരോഹിതും നേടി.50,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം ഇന്ത്യക്കാരനായ ദിപെൻകുമാറിനാണ്. 30,000 ദിർഹത്തിന്റെ ആറാം സമ്മാനം അജിമോൻ കൊച്ചുമോൻ കൊച്ചുപറമ്പിലിനാണ്. 20,000 ദിർഹത്തിന്റെ ഏഴാം സമ്മാനത്തിന് സുജിത് സുരേന്ദ്രൻ സ്വന്തമാക്കി. 20,000 ദിർഹത്തിന്റെ തന്നെ എട്ടാം സമ്മാനം ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊഹ്‍യിദ്ദീൻ ഇസ്‍ഹാഖിനാണ് ലഭിച്ചത്. ബിഗ് ടിക്കറ്റ് സ്റ്റോറിൽ‍ നിന്ന് നേരിട്ടെടുത്ത 0775588 എന്ന നമ്പർ ടിക്കറ്റാണ് അദ്ദേഹത്തെ അവസാന സമ്മാനത്തിന് അർഹനാക്കിയത്.ഡ്രീം കാർ നറുക്കെടുപ്പിൽ ദെനേഷ് കുമാർ എന്നയാളിനാണ് ബിഎംഡബ്ല്യൂ കാർ ലഭിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *