Posted By user Posted On

airportസ്വീകരിക്കാൻ കാർട്ടൂൺ താരങ്ങൾ, പാസ്പോർട്ട് സ്വയം സ്റ്റാമ്പ് ചെയ്യാം; യുഎഇ വിമാനത്താവളത്തിൽ ഇനി കുട്ടികളാണ് താരം

ദുബൈ: ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന കുട്ടികൾക്കിതാ ഒരു സന്തോഷ വാർത്ത. ഇനി അവരെ സ്വീകരിക്കാൻ airport വിമാനത്താവളത്തിൽ അവരുടെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങളുണ്ടാകും. വിമാനത്തിന്റെ വാതിലിൽ നിന്ന് കൂട്ടികളെ സ്വീകരിക്കുന്ന സലീമും സലാമയും ഉൾപ്പെടെയുള്ള കാർട്ടൂൺ താരങ്ങൾ അവരെ പാസ്‍പോർട്ട് കൗണ്ടറിലേക്ക് ആനയിക്കും. അവിടെ സ്വന്തം പാസ്‍പോർട്ടുകൾ സ്വയം സ്റ്റാമ്പ് ചെയ്യാനും കഴിയും. ദുബൈ സമ്മർ സർപ്രൈസ് ആഘോഷങ്ങളുടെ ഭാഗ്യചിഹ്നങ്ങളായ മോദേഷ്, ഡാന എന്നിവയും കുട്ടികളെ സ്വീകരിക്കാൻ വിമാനത്താവളത്തിലുണ്ട്. ഇവർക്കൊപ്പം ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോസ് ചെയ്യുന്നതിനൊപ്പം സമ്മാനങ്ങളും കുട്ടികൾക്ക് നൽകും. ദുബൈയിൽ തുടക്കം കുറിച്ച 29-ാമത് സമ്മർ സർപ്രൈസ് ആഘോഷങ്ങളുടെ കൂടി ഭാഗമാണിത്. ദുബൈയിലെത്തുന്ന കുട്ടികൾക്ക് ഹൃദ്യമായ വരവേൽപ് ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *