Posted By user Posted On

expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബുദാബി; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പരേതൻ ചെങ്ങന്നൂർ ഇലഞ്ഞിമേൽ expat കുരീക്കാട്ട് കിഴക്കേതിൽ വീട്ടിൽ വർഗീസിന്റെയും കുഞ്ഞുമോളുടെയും മകനായ മനു കെ. വർഗീസ് (43) ആണ് മരിച്ചത്. മുസഫ അഹല്യ ഹോസ്പിറ്റലിലെ സീനിയർ റിലേഷൻഷിപ്പ് ഓഫിസറും മുസഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കൽ സിറ്റിയിലെ നഴ്സ് ജോസി ഡേവിഡ് ആണ് ഭാര്യ. ബനിയാസ് ജെംസ് സ്‌കൂൾ വിദ്യാർഥിനികളായ എയ്ഞ്ചലിൻ, ആഷ്‌ലിൻ,എന്നിവർ മക്കളാണ്. ബനിയാസിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *