Posted By user Posted On

യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് മാംസ വിതരണത്തിന് സ്മാ​ർട്ട് ആ​പ്ലി​ക്കേ​ഷ​ൻ ഉപയോ​ഗിക്കണം; നിർദേശവുമായി അധികൃതർ

അ​ബൂ​ദ​ബി: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ മി​ക​ച്ച രീ​തി​യി​ൽ മൃ​ഗ​ബ​ലി ന​ട​ത്തു​ന്ന​തി​നും മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി സ്മാ​ർട്ട് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ.​ഇ, സ​ബാ​യേ അ​ൽ ജ​സീ​റ, സ​ബേ​ഹ​തി, ഹ​ലാ​ൽ സ​മ​റാ​ന തു​ട​ങ്ങി​യ ആ​പ്പു​ക​ളാ​ണ് മൃ​ഗ​ബ​ലി ചെ​യ്യു​ന്ന മൃ​ഗം, അ​വ​യു​ടെ ഭാ​രം, എ​ങ്ങ​നെ മു​റി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ നി​ർദേ​ശി​ക്കാ​നും ബ​ലി​മാം​സം എ​ത്തി​ക്കേ​ണ്ട വി​ലാ​സം ന​ൽകാ​നും ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മൃ​ഗ​ബ​ലി ന​ട​ത്തു​ന്ന​തി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പെ​രു​ന്നാ​ളി​ന്റെ ര​ണ്ടും മൂ​ന്നും ദി​ന​ങ്ങ​ൾ മൃ​ഗ​ബ​ലി​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ഭ്യ​ർഥി​ച്ചു. പൊ​തു ക​ശാ​പ്പു​ശാ​ല​ക​ളി​ൽ വേ​ണം മൃ​ഗ​ബ​ലി ന​ട​ത്താ​നെ​ന്ന് അ​ബൂ​ദ​ബി കാ​ർഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *