Posted By user Posted On

smart gate 90 ലക്ഷം പേർ യുഎഇ എയർപോർട്ടിലെ സ്മാർട്ട് ​ഗേറ്റ് ഉപയോ​ഗിച്ചതായി റിപ്പോർട്ട്

ദുബായ്∙ 90 ലക്ഷം പേർ യുഎഇ എയർപോർട്ടിലെ സ്മാർട്ട് ​ഗേറ്റ് ഉപയോ​ഗിച്ചതായി റിപ്പോർട്ട്.രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ വേഗം smart gate പൂർത്തിയാക്കുന്ന സംവിധാനമാണിത്. എമിഗ്രേഷൻ കൗണ്ടറിനു മുന്നിലെ നീണ്ട ക്യു ഒഴിവാക്കാനാണ് സ്മാർട് ഗേറ്റ് സ്ഥാപിച്ചത്. വിമാനത്താവളത്തിൽ 120 സ്മാർട് ഗേറ്റുകളുണ്ട്.കൂടുതൽ യാത്രക്കാരെ സ്വീകരിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ സ്മാർട് ഗേറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർപോർട്ട് എമിഗ്രേഷൻ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശങ്കീതി പറഞ്ഞു. റസിഡന്റ്സ് വീസയുള്ളവർക്ക് സ്മാർട് ഗേറ്റിൽ കണ്ണ് സ്കാൻ ചെയ്തു പുറത്തു വരാം. ഈ വർഷം ഇതുവരെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്ത 2.6 കോടി യാത്രക്കാരിൽ 36% പേരും സ്മാർട് ഗേറ്റ് ഉപയോഗിച്ചെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്‌ (ജിഡിആർഎഫ്എ) അറിയിച്ചു. ബലിപെരുന്നാളിനും വേനൽഅവധിക്കാലത്തും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ സ്മാർട് ഗേറ്റുകൾക്ക് കഴിയുമെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മാറി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *