Posted By user Posted On

134-ാം നറുക്കെടുപ്പില്‍ 49-ാമത്തെ മില്യനയറെ തെരഞ്ഞെടുത്ത് മഹ്‍സൂസ്; 912 പേര്‍ നേടിയത് 1,424,750 ദിര്‍ഹം

ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, 49-ാമത്തെ മില്യനയറെ കണ്ടെത്തി. ശനിയാഴ്ച നടന്ന 134-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആക 912 വിജയികള്‍ 1,424,750 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 12 പേര്‍ 200,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 16,666.66 ദിര്‍ഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 899 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി. 1, 4, 5, 30, 48 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‍സൂസിന്റെ പരിഷ്കരിച്ച സമ്മാനഘടന പ്രകാരം 134-ാമത് പ്രതിവാര നറുക്കെടുപ്പില്‍  വിജയിയത്  35424427 എന്ന റാഫിള്‍ ഐഡിയിലൂടെ അബ്‍ദുല്‍ എന്ന പാകിസ്ഥാന്‍ പൗരനാണ്. ശനിയാഴ്ച രാത്രി 1,000,000 ദിര്‍ഹമാണ് അദ്ദേഹത്തിന് സ്വന്തമായത്.

സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.

അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‍സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *