Posted By user Posted On

law താ​മ​സ നി​യ​മം ലം​ഘി​ക്കുന്നവരെ പിടികൂടാൻ പ്രത്യേക ക​ർമ​പ​ദ്ധ​തി​യു​മാ​യി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: താ​മ​സ നി​യ​മം ലം​ഘി​ച്ച് രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പു​തി​യ ക​ർമ​പ​ദ്ധ​തി​യു​മാ​യി law ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​ക്ക് രൂ​പം ന​ൽകും. മ​റ്റ് മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ൾപ്പെ​ടു​ത്തി​യാ​കും ഇ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് നി​ല​വി​ൽ 130,000 താ​മ​സ നി​യ​മ​ലം​ഘ​ക​ർ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ഉ​ണ്ടെ​ന്നാ​ണ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻപ​വ​റും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും പു​റ​ത്തി​റ​ക്കി​യ ക​ണ​ക്ക്. ഇ​തി​ൽ ന​ല്ലൊ​രു ഭാ​ഗ​വും വ്യാ​ജ ക​മ്പ​നി​ക​ളു​ടെ സ്‍പോ​ൺസ​ർഷി​പ്പി​ലാ​ണ്. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർക്ക് നി​യ​മാ​നു​സൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​നു​ള്ള അ​വ​സ​രം ന​ൽകാ​തെ മാ​തൃ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ അ​യ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ വീ​ണ്ടും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​നാ​യി ട്രാ​വ​ൽ ബാ​ൻഡും ഏ​ർപ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ നി​ര​വ​ധി ത​വ​ണ പൊ​തു​മാ​പ്പ് ഉ​ൾ​പ്പെ​ടെ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. നി​യ​മ​ലം​ഘ​ക​രി​ൽ ഭൂ​രി​പ​ക്ഷ​വും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​രാ​ണ്. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, താ​മ​സ നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​വ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *