Posted By user Posted On

law കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ൽ ന​ട​പ​ടി; മുന്നറിയിപ്പുമായി അധികൃതർ

കു​വൈ​ത്ത് സി​റ്റി: പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ര​സ്യ​ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ചാ​ൽ ക​ർ​ശ​ന law ന​ട​പ​ടി ഉ​ണ്ടാ​കും. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ അ​ധി​കൃ​ത​ർ നീ​ക്കി​ത്തു​ട​ങ്ങി. പ​ര​സ്യ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ര്‍ സൗ​ദ് അ​ൽ ദ​ബ്ബൂ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കു​ള്ള കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ പാ​ത​യോ​ര​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും കൈ​വ​രി​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​സ്യ ച​ട്ട​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യാ​ണ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും സ്റ്റോ​റു​ക​ൾ​ക്കും ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത്. ഇ​സ്‍ലാ​മി​ക നി​യ​മ​ങ്ങ​ളും ധാ​ർ​മി​ക​ത​യും പാ​ലി​ച്ചാ​യി​രി​ക്ക​ണം പ​ര​സ്യ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *