Posted By user Posted On

expat യുഎഇയിൽ വീഴ്ചയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി

ഫുജൈറ; ഫുജൈറ മിർബയിലുണ്ടായ വീഴ്ചയിൽ കാൽമുട്ടിനു ഗുരുതരമായ പരുക്കേറ്റ് അടിയന്തര expat ശസ്ത്രക്രിയക്ക് വിധേയനായ നൗഷാദ് മാങ്ങേടത്ത് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി.ശസ്ത്രക്രിയക്ക് ശേഷം നൗഷാദിന് ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. താമസസ്ഥലത്ത് പരിമിതികൾ ഉണ്ടായിരുന്നതിനാൽ അബുദാബിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, അബുദാബി ശക്തി എന്നീ സംഘടനകളുടെ സഹായത്താലാണ് മടക്കം. വീസ പുതുക്കുന്നതിനും ടിക്കറ്റും മറ്റ് രേഖകളും വളരെ വേഗം ലഭ്യമാക്കുന്നതിനും അധികാരികളുടെ സഹായത്താൽ സംഘടനാ പ്രതിനിധികൾക്ക് കഴിഞ്ഞതോടെ നൗഷാദ് കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സാക്കായി നാട്ടിലേക്ക് പോയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *