Posted By user Posted On

mahzooz ae മഹ്സൂസിലൂടെ വൻ തുകയുടെ സമ്മാനം സ്വന്തമാക്കി പ്രവാസി

133-ാമത് മഹ്സൂസ് റാഫ്ൾ നറുക്കെടുപ്പിൽ വിജയിച്ച് ഫിലിപ്പിനോ പ്രവാസി. ജൂൺ 17-ന് നടന്ന നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് mahzooz ae റാഫ്ൾ പ്രൈസായ AED 1,000,000 സ്വന്തമാക്കിയത് ജെഫ്റി എന്നയാളാണ്.ഈ സമ്മാനം നേടുന്ന ഏഴാമത്തെ ഓവർസീസ് ഫിലിപ്പിനോ വർക്കർ ആണ് ജെഫ്റി. ദുബായിലെ ഒരു തീം പാർക്കിൽ സ്റ്റൈറോഫോം ശിൽപ്പിയാണ് 47 വയസ്സുകാരനായ ജെഫ്രി.‍ ഫിലിപ്പീൻസിലുള്ള തൻറെ കുടുംബം ആദ്യം റാഫ്ൾ പ്രൈസ് വിജയിച്ചത് വിശ്വസിച്ചില്ലെന്നാണ് ജെഫ്രി പറഞ്ഞത്. പലതവണ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച ശേഷമാണ് വിജയം ഉറപ്പിച്ചത്. കുടുംബത്തോട് ആലോചിച്ച ശേഷം പണം എങ്ങനെ ചെലവാക്കണം എന്നതിലും ജെഫ്രി തീരുമാനം എടുത്തു. ഫിലിപ്പീൻസിൽ സ്വന്തമായി ഒരു ചെറിയ ബിസിനസ് തുടങ്ങാനാണ് തീരുമാനം. വലിയ ഭാഗ്യം ലഭിച്ചെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കാൻ ജെഫ്രി തയാറല്ല. മൊത്തം ഈ നറുക്കെടുപ്പിൽ 808 പേർക്കാണ് 4,00,250 ദിർഹം സമ്മാനം ലഭിച്ചത്. വെറും 35 ദിർഹം മുടക്കി വാട്ടർബോട്ടിൽ വാങ്ങിയാൽ മഹ്സൂസ് കളിക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പുകളും ഗ്രാൻഡ് ഡ്രോയുമാണുള്ളത്. ഉയർന്ന സമ്മാനം AED 20,000,000 ആണ്. ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിലൂടെ ആഴ്ച്ചതോറും 1,000,000 ദിർഹം നേടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *