Posted By user Posted On

leave tracker യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്ക് 9 ഇനം ലീവിന് അർഹത; വിശദമായി അറിയാം

അബുദാബി ∙ രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി, വിദേശി ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹത. leave tracker യുഎഇ ഡിജിറ്റൽ ഗവൺമെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 6 മാസത്തെ സർവീസ് പൂർത്തിയാക്കുന്നവർ വാർഷിക അവധിക്ക് അർഹരാണ്. ദേശീയ സേവനത്തിന് സ്വദേശികൾക്ക് ശമ്പളത്തോടു കൂടിയ ദീർഘകാല അവധി നൽകണം എന്നതാണ് വ്യവസ്ഥ. 2 വർഷം പൂർത്തിയാക്കിയവർക്ക് ആവശ്യമെങ്കിൽ വർഷത്തിൽ 10 ദിവസത്തെ പഠന/പരീക്ഷാ അവധി എടുക്കാം. വനിതകൾക്ക് 60 ദിവസത്തെ പ്രസവാവധി , പുരുഷന്മാർക്ക് 5 ദിവസത്തെ പിതൃ അവധിവാരാന്ത്യ അവധി, പൊതു അവധി, വർഷത്തിൽ 90 ദിവസത്തെ സിക്ക് ലീവ്, വർഷത്തിൽ 30 ദിവസത്തെ വാർഷിക അവധി എന്നിവയാണ് മറ്റു അവധികൾ. വാർഷിക അവധി ഉപയോഗിക്കുന്നതിന് മുൻപ് സേവനം അവസാനിപ്പിക്കുകയാണെങ്കിൽ ശേഷിച്ച അവധിക്കു അർഹതയുണ്ട്. ജീവിത പങ്കാളി മരിച്ചാൽ 5 ദിവസത്തെയും കുട്ടി, രക്ഷിതാവ്, മുത്തശ്ശി, സഹോദരൻ, പേരക്കുട്ടി എന്നിവർ മരിച്ചാൽ 3 ദിവസത്തെയും വിയോഗ അവധി ലഭിക്കും. പ്രത്യേക അനുമതിയോടെ സേവന കാലയളവിൽ ഒരു തവണ മാത്രം എടുക്കാവുന്നതാണ് ഹജ് അവധി. വേതനമില്ലാത്തതും 30 ദിവസത്തിൽ കൂടാത്തതുമായ അവധിയായിരിക്കും ഇത്. ഉംറ അവധി തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. തൊഴിലുടമ അനുവദിച്ചാൽ എടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *