Posted By user Posted On

mahzooz aeപ്രവാസികളുടെ ജീവിതം മാറ്റി മറിച്ച് മഹ്സൂസ്; 1,533 പേർ നേടിയത് 1,374,500 ദിർഹം

ദുബൈ: 47-ാമത്തെ മില്യനയറെ തെരഞ്ഞെടുപ്പ് യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്. ശനിയാഴ്ച നടന്ന 132-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് mahzooz ae പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആക 1,533 വിജയികൾ 1,374,500 ദിർഹമാണ് സമ്മാനമായി നേടിയത്. 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അർഹരായില്ല. നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ നാലെണ്ണം യോജിച്ചുവന്ന 34 പേർ 200,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവർ ഓരോരുത്തർക്കും 5,882.35 ദിർഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ചുവന്ന 1,498 പേർ 250 ദിർഹം വീതം സ്വന്തമാക്കി. എല്ലാ ആഴ്ചയും ഒരാൾക്ക് ഒരു മില്യൻ ദിർഹത്തിന്റെ ഉറപ്പുള്ള സമ്മാനം നൽകുന്ന മഹ്‍സൂസിന്റെ പരിഷ്കരിച്ച സമ്മാനഘടന പ്രകാരം 132-ാമത് പ്രതിവാര നറുക്കെടുപ്പിൽ വിജയിയത് 34689116 എന്ന റാഫിൾ ഐഡിയിലൂടെ അമിൻ എന്ന സിറിയൻ പൗരനാണ്. ശനിയാഴ്ച രാത്രി 1,000,000 ദിർഹമാണ് അദ്ദേഹത്തിന് സ്വന്തമായത്.സമ്മാനങ്ങൾ കൂടുതൽ ആകർഷകമായി മാറുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ പഴയപടി തന്നെ തുടരും. എന്നാൽ ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുള്ളത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *