Posted By user Posted On

golden visa വിദ്യാർത്ഥികൾക്ക് യുഎഇ ​ഗോൾഡൻ വിസ നേടാനാ‍ൻ ഇനി പുതിയ നിബന്ധനകൾ

അബുദാബി∙ വിദേശ വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസ നേടുന്നതിന് 4 നിബന്ധനകൾ ഏർപ്പെടുത്തി. .യുഎഇയിൽ എ നിലവാരമുള്ള സർവകലാശാലകള‍ിൽ പഠിച്ച വിദേശ വിദ്യാർഥികൾക്കു ജിപിഎ 3.5, ബി നിലവാരമുള്ള സർവകലാശാലാ വിദ്യാർഥികൾക്ക് 3.8 പോയിന്റ് ഉണ്ടെങ്കിൽ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. യുഎഇയിലെ‍ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉയർന്ന മാർക്കു നേടിയ വിദ്യാർഥികൾക്കും സ്വകാര്യ സ്കൂളിൽ 95% മാർക്കു നേടിയവരും 5 വർഷത്തെ ഗോൾ‍‍ഡൻ ‌വീസയ്ക്ക് അർഹരാണ്.ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടുന്നവർക്ക് ഗോൾഡൻ വീസ ലഭിക്കും. വിദ്യാർഥിയുടെ ഗ്രേഡ് പോയിന്റ് ആവറേജ് (ജിപിഎ) 3.5ൽ കുറയരുത്. ബിരുദം നേടി 2 വർഷം കവിയാൻ പാടില്ല. സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. എ, ബി നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ശുപാർശക്കത്തു സഹിതമാണ് അപേക്ഷിക്കേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *