Posted By user Posted On

fire force യുഎഇയിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ തീപിടുത്തം

ശനിയാഴ്ചയാണ് ഉമ്മുൽ ഖുവൈനിലെ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായതെന്ന് fire force അധികൃതർ അറിയിച്ചു.ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവരമറിഞ്ഞയുടൻ ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *