Posted By user Posted On

driving കുവൈത്തിൽ 66,854 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി

കുവൈത്ത് സിറ്റി :കുവൈത്തിൽ 66,854 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി. മരണമടഞ്ഞവർ driving, താമസരേഖ റദ്ധ് ചെയ്ത് സ്ഥിരമായി രാജ്യം വിട്ടവർ മുതലായ വിഭാഗത്തിൽ പെട്ടവരുടെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസുകളാണ് റദ്ദാക്കിയത്. ഡ്രൈവിങ് ലൈസൻസുകൾ നിലനിർത്തുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രവർത്തിക്കുന്ന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിൽ പ്രവാസികളുടെ സാധുവായ ലൈസൻസുകൾ നില നിർത്തുന്നതിനു ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് സമിതി ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. റദ്ധാക്കപ്പെട്ട ഡ്രൈവിങ് ലൈസൻസുകളുടെ ഉടമകൾ പുതിയ വിസയിൽ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനു നിലവിലുള്ള നിബന്ധനകൾ പൂർത്തിയാകുകയും പുതിയ അപേക്ഷ സമർപ്പിക്കുകയും ഡ്രൈവിങ് ടെസ്റ്റ്‌ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പിന്തുടരുകയും ചെയ്യണമെന്നാണ് വ്യവസ്ഥ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *