Posted By user Posted On

kuwait poltics കുവൈത്ത് മന്ത്രിസഭ രാജിവച്ചു

കുവൈത്ത് സിറ്റി;കുവൈത്ത് മന്ത്രിസഭ രാജിവച്ചു. രാജ്യത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട kuwait politics പാർലമെന്റ് 20നു ചേരും. ഇതിന് മുന്നോടിയായിട്ടാണ് കുവൈത്ത് മന്ത്രിസഭ രാജിവച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണം ഉടൻ നടക്കുമെന്നാണ് വിവരം. 13 വനിതകൾ ഉൾപ്പെടെ 237 പേർ മത്സരിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം മണ്ഡലത്തിൽനിന്നുള്ള ജിനാൻ ബുഷഹരിയാണ് ജയിച്ച ഏക വനിത. സ്പീക്കർ അഹമദ് അൽ സഅദൂൻ, മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ വിജയിച്ച പ്രമുഖരിൽ ഉൾപ്പെടും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *