Posted By user Posted On

emirates group booking വിമാനയാത്രക്കാർക്ക് ഇനി ഹോട്ടലുകളിൽ സൗജന്യ താമസം; കിടിലൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്

വിമാന യാത്രക്കാർക്ക് ഇനി സൗജന്യമായി ഹോട്ടലുകളിൽ താമസിക്കാം. എങ്ങനെ എന്നല്ലേ. ഇത്തരത്തിൽ emirates group booking വിമാന യാത്രക്കാർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരമാണ് വിമാനക്കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ദുബായിലേക്ക് പോകുന്നവർക്കും ദുബായ് വഴി പോകുന്നവർക്കും ഈ ഓഫർ നേടാനാകും.ഇത് ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. അതിനായി ജൂൺ 11നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. കൂടാതെ ദുബായ് വഴി മറ്റെവിടേക്കെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതിനായി എമിറേറ്റ്സ് എയർലൈൻസ് തന്നെ ഉപയോഗപ്പെടുത്തുകയും വേണം. 24 മണിക്കൂറെങ്കിലും ദുബായിൽ ചെലവഴിക്കുന്നവർക്കേ ഈ ഓഫർ ലഭിക്കൂ. ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ ദുബായ് വൺ സെൻട്രലിൽ രണ്ട് രാത്രി താമസിക്കാം. പ്രീമിയം എക്കോണമി ക്ലാസിലോ എക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നോവോ ടെൽ വേൾഡ് ട്രേഡ് സെൻ്ററിൽ ഒരു രാത്രി കഴിയാം. ഇത്തരത്തിൽ യാത്രക്കാർക്ക് ആകർഷകമായ ഓഫറുമായാണ് എയർലൈൻ എത്തുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *