Posted By user Posted On

expat യുഎഇയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; മുന്ന് പേർക്ക് പരിക്ക്

അജ്മാൻ∙ യുഎഇയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികൾ മരിച്ചു. മുന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട് expat. പരുക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്. എന്നാൽ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അജ്മാനിലെ അൽ ജർഫ് വ്യവസായ മേഖലയിലാണ് അപകടം നടന്നത്. ഫാക്ടറിയിൽ തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിൽ വെൽഡിങ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേയ്ക്ക് പറന്നതാണ് പൊട്ടിത്തെറിയിലേയ്ക്ക് നയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായതായി അറിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *