Posted By user Posted On

palm jebel ali nakheel 80 ഹോട്ടലുകൾ, ആഡംബര റിസോർട്ടുകൾ; വരുന്നു പാം ​ജു​മൈ​റ​യെ വെ​ല്ലുന്ന പാം ​ജ​ബ​ൽ അ​ലി

ദു​ബൈ: പാം ​ജു​മൈ​റ​യു​ടെ ഇ​ര​ട്ടി വ​ലു​പ്പ​ത്തി​ൽ പാം ​ജ​ബ​ൽ അ​ലി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും palm jebel ali nakheel ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.പദ്ധതിയിലൂടെ ദുബായിലേയ്ക്ക് ഏകദേശം 110 കിലോമീറ്റർ തീരപ്രദേശം കൂട്ടിച്ചേർക്കുകയും 80 ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കുകയും ചെയ്യും.ശൈ​ഖ്​ മു​ഹ​മ്മ​ദാ​ണ്​ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ദ്ധ​തി ലോ​ഞ്ചി​ങ്ങി​ൻറെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.ദുബായ് വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് പാം ജബൽ അലിയുടെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ന​ഗ​ര​മെ​ന്ന പേ​രി​ലേ​ക്ക്​ ഓ​രോ ദി​വ​സ​വും പു​തി​യ പ്രോ​ജ​ക്​​ടു​ക​ളു​മാ​യി ന​ട​ന്ന​ടു​ക്കു​ക​യാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ൽ യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും പ​​ങ്കെ​ടു​ത്തു. ഏറ്റവും ഉയർന്ന നിലവാരത്തോടെ ഇവിടെ ജീവിക്കാൻ സാധിക്കും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും മനോഹരമായ അനുഭവങ്ങൾ നൽകുന്ന 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയുടെ ആകർഷണ ഘടകമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *