Posted By user Posted On

യുഎഇ നിരത്തുകളിൽ ഇനി ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി എത്തും

അ​ബൂ​ദ​ബി: ​മാ​ലി​ന്യ ശേ​ഖ​ര​ണ രം​ഗ​ത്ത് പരി​സ്ഥി​തി സൗ​ഹൃ​ദ വൈ​ദ്യു​തി​ ലോ​റി അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി. അ​ബൂ​ദ​ബി മാ​ലി​ന്യ​നി​ർമാ​ർജ​ന വ​കു​പ്പാ​യ ത​ദ് വീ​ർ ആ​ണ് പുതിയ പദ്ധതിക്ക് പിന്നിലുള്ളത്. റി​നൗ​ൾട്ട് ട്ര​ക്‌​സ് മി​ഡി​ലീ​സ്റ്റ്, അ​ൽ മ​സൂ​ദ് ഗ്രൂ​പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഇ​ല​ക്ട്രി​ക് ലോ​റി ‍‍നിരത്തിൽ ഇറക്കുന്നത്. അ​ബൂ​ദ​ബി​യി​ലെ ഗാ​ർഹി​ക മാ​ലി​ന്യ​മാ​ണ് ലോ​റി ശേ​ഖ​രി​ക്കു​ക. ലോ​റി​യു​ടെ പ്ര​വ​ർത്ത​ന മി​ക​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു പു​റ​മേ ഇ​വ പോ​വു​ന്ന റൂ​ട്ടു​ക​ളി​ൽ മ​തി​യാ​യ ചാ​ർജി​ങ് സ്‌​റ്റേ​ഷ​നു​ക​ൾ അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തും.ഒ​റ്റ​ചാ​ർജി​ൽ 200 കി​ലോ​മീ​റ്റ​റി​നി​ട​ക്ക് ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ഇ​ല​ക്ട്രി​ക് ലോ​റി​ക്കാ​വും.2050ഓ​ടെ കാ​ർബ​ൺ​മു​ക്ത​മാ​വു​ക​യെ​ന്ന യു.​എ.​ഇ​യു​ടെ വി​ശാ​ല ല​ക്ഷ്യ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന ന​ട​പ​ടി​യാ​ണ് അ​ബൂ​ദ​ബി​യി​ലെ പു​തി​യ ഇ​ല​ക്ട്രി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണ ലോ​റി​ക​ൾ. പാ​രി​സി​ലും ബാ​ഴ്‌​ല​സ​ലോ​ണ​യി​ലു​മാ​ണ് റി​നൗ​ൾട്ടി​ന്റെ ട്ര​ക്കു​ക​ൾ നി​ര​ത്ത് കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്.ഇ​രു​ന​ഗ​ര​ങ്ങ​ളി​ലും ഇ​ല​ക്ട്രി​ക് ലോ​റി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​വ​ർഷം നാ​ലാ​യി​രം ട​ണ്ണി​ലേ​റെ കാ​ർബ​ൺഡ​യോ​ക്‌​സൈ​ഡ് പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *