Posted By user Posted On

dubai police cyber crime ‘13കാരനെ ദുബൈ പൊലീസി​ലെടുത്തു’; ‘സ്​​കൂ​ൾ സു​ര​ക്ഷ’ സം​രം​ഭ​ത്തി​ന് വൻ സ്വീകാര്യത

ദു​ബൈ: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ണ​മെ​ന്ന 13കാരന്റെ ആ​ഗ്രഹത്തിനൊപ്പം നിന്ന് ദുബായ് പൊലീസ്. dubai police cyber crime ഹു​സൈ​ൻ യൂ​സു​ഫ്​ മെ​ർ​സ​ക്കാ​ണ്​ ഒ​രു​ദി​വ​സ​ത്തേ​ക്ക്​ ​ദു​ബൈ പൊ​ലീ​സി​ൻറെ യൂ​നി​ഫോം അണിഞ്ഞത്. അ​ൽ മു​റാ​ഖ​ബ​ത്ത്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ ഈ അപൂർവ്വ സംഭവം നടന്നത്. രാ​വി​ലെ​ ഹു​സൈ​ൻ യൂ​സു​ഫ്​ യൂ​നി​ഫോ​മ​ണി​ഞ്ഞാ​ണ്​ സ്​​റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്​​. ​കൂടാതെ ദു​ബൈ പൊ​ലീ​സി​ൻറെ ല​ക്ഷ്വ​റി പെ​ട്രോ​ൾ കാ​ർ ഓ​ടി​ക്കാ​നു​ള്ള സൗ​ഭാ​ഗ്യ​വും ഹു​സൈ​ൻ യൂ​സു​ഫി​ന്​ കിട്ടി.‘സ്​​കൂ​ൾ സു​ര​ക്ഷ’ സം​രം​ഭ​ത്തി​ൻറെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ഡി​പാ​ർ​ട്ട്​​​മെ​ൻറ്​ ഓ​ഫ്​ ക​മ്യൂ​ണി​റ്റി​ ഹാ​പ്പി​ന​സി​ൻറെ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ വ​കു​പ്പാ​ണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. അ​ൽ മു​റാ​ഖ​ബാ​ത്ത്​ സ്​​റ്റേ​ഷ​​ന്റെ​യും ജ​ന​റ​ൽ ഡി​പാ​ർ​ട്ട്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ലെ ടൂ​റി​സം പൊ​ലീ​സി​ൻറെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കു​ട്ടി​പ്പൊ​ലീ​സി​ന്​​ പ്ര​ത്യേ​ക പു​ര​സ്കാ​ര​വും വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നാ​ണ്​ ദു​ബൈ പൊ​ലീ​സ്​ യാ​ത്ര​യാ​ക്കി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *