Posted By user Posted On

crypto currencyമണി എക്സ്ചേഞ്ചുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ല ; ഗൾഫിൽ പ്രവാസികളും വിനോദ സഞ്ചാരികളും ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ

ദുബായ് ; 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതിനെ തുടർന്ന് മണി എക്സ്ചേഞ്ചുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തി. ഇതോടെ യുഎഇ അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും കുടുങ്ങി. സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമെത്തിയ ഇന്ത്യക്കാർ തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ മാറ്റി ദിർഹം വാങ്ങിക്കാനായി മണി എക്സ്ചേഞ്ചുകളെ സമീപിച്ചപ്പോൾ അവ ഇന്ത്യയിൽ കൊണ്ടുപോയി അവരുടെ അക്കൗണ്ടുള്ള ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയാണുണ്ടായത്. ഇതോടെ പലരും യുഎഇയിൽ ചെലവഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലുമായി. രണ്ടായിരത്തിന്റെ നോട്ടുകൾ സ്വീകരിച്ചാൽ അതു വിറ്റഴിക്കാൻ സാധിക്കാൻ കഴിയാതെ തങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കണക്കാക്കിയാണ് 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാത്തതെന്നാണ് ദുബായിലെ മണി എക്സ്ചേഞ്ച് അധികൃതർ പറയുന്നത്. അതേസമയം, തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ ഇടപാടുകാരാരും വാങ്ങിക്കാൻ തയാറാകുന്നില്ലെന്ന് മണി എക്സ്ചേഞ്ചുകാരും പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *