Posted By user Posted On

forex brokers ഇന്ത്യയിൽ 2000 രൂപയുടെ നോട്ട് പിൻവലിച്ചു

ന്യൂഡൽഹി; രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽനിന്ന് പിന്‍വലിച്ചു. നോട്ടുകൾകൾ ഘട്ടംഘട്ടമായി forex brokers പിൻവലിക്കാൻ റിസർവ് ബാങ്ക് ആണ് തീരുമാനം എടുത്തത്. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നല്കകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി. ബാങ്കുകളിൽ നിന്നോ എടിഎമ്മുകളിൽ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകൾ ലഭിക്കില്ല. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഇവ തുടർന്നും ഉപയോഗിക്കാം. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക. 2000 നോട്ടിൻറെ അച്ചടി നേരത്തെ തന്നെ നിർത്തിയിട്ടുണ്ട്. 2018നുശേഷം പുതിയ നോട്ടുകൾ അച്ചടിച്ചിട്ടില്ല. ഇപ്പോൾ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകൾ 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടർച്ചയായാണ് ആർബിഐ പുറത്തിറക്കിയത്. ‍ 500 രൂപാ നോട്ടിനു പകരം പുതിയ 500ന്റെ നോട്ടും നിരോധിക്കപ്പെട്ട 1000 രൂപാ നോട്ടിനു പകരം 2000 രൂപാ നോട്ടുമാണ് അന്ന് പുറത്തിറക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *