Posted By user Posted On

freelance permit യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; കാരണം ഇതാണ്

ദുബായ്∙ യുഎഇയിൽ തൊഴിൽ പെർമിറ്റ് കാലാവധി രണ്ടിൽനിന്ന് 3 വർഷമാക്കിയേക്കും. freelance permit ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) ഇത് സംബന്ധിച്ച ശുപാർശ നൽകി. തൊഴിൽ വീസ കാലാവധി കൂട്ടാൻ നിർദേശ നൽകിയതിന് കാരണം തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നത് ഒഴിവാക്കാനാണ്. തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമയെ ഒരു മാസം മുൻപെങ്കിലും അറിയിക്കും വിധം നിയമഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികളുടെ വീസ കാലാവധി കുറയുന്നതു തൊഴിലുടമകൾക്ക് നഷ്ടമാണ്. തൊഴിൽ ഉപേക്ഷിക്കുന്ന വ്യക്തിക്ക് പകരം നിയമനം നടത്താൻ നിലവിലുള്ള 14 ദിവസം മതിയാകില്ല. അതുകൊണ്ട് ഈ കാലാവധി മൂന്ന് മാസം വരെയെങ്കിലും വേണമെന്നാണ് എഫ്എൻസിയിൽ ഉയർന്ന നിർദേശം. മുന്നറിയിപ്പില്ലാതെ തൊഴിൽ ഉപേക്ഷിക്കുകയോ തൊഴിലുടമയ്ക്കു നഷ്ടം വരുത്തുകയോ ചെയ്താൽ മടക്കയാത്ര വിമാന ടിക്കറ്റ് അടക്കമുള്ള ചെലവ് വഹിക്കേണ്ടെന്നും ശുപാർശയിൽ പറയുന്നു. സ്വദേശി സംരംഭകർക്ക് സഹായകമാക്കുന്ന കാര്യങ്ങളും പാർലമെന്റ് സമിതി റിപ്പോർട്ടിലുണ്ട്.

.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *