Posted By user Posted On

probate ബന്ധുവായ ആൺകുട്ടിയെ 11 വയസ് മുതൽ പീഡിപ്പിച്ചു; യുഎഇയിൽ യുവാവിന് 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി

ഷാർജ: യുഎഇയിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച ബന്ധുവായ യുവാവിന് probate ശിക്ഷ വിധിച്ച് കോടതി. 20 വർഷത്തെ ജയിൽ ശിക്ഷയും അതോടൊപ്പം രണ്ട് ലക്ഷം ദിർഹം പിഴയും ആണ് വിധിച്ചത്. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിയായ യുവാവ്. ഇയാൾ തന്റെ മകനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് അമ്മ തന്നെയാണ് മനസിലാക്കിയത്. 11 വയസു മുതൽ മകനെ ഇയാൾ പലതവണ ബലാത്സംഗം ചെയ്‍തെന്ന് കാണിച്ച് ഇവർ പരാതി നൽകുകയായിരുന്നു. ബലാത്സംഗവും ലൈംഗിക ചൂഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിലേക്ക് കൽബ പ്രോസിക്യൂഷൻ കൈമാറിയത്. പ്രതി ലഹരി വസ്‍തുക്കൾ ഉപയോഗിച്ചിരുന്ന ആളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുകയും വേണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് എടുത്തുപറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *