Posted By user Posted On

gold smuggling 18 യുവതികൾ വഴി കടത്തിയത് പത്തു കോടി വില മതിക്കുന്ന സ്വർണ്ണം; യുഎഇയിൽ ജ്വല്ലറി നടത്തുന്ന പ്രവാസി മലയാളിയും മകനും പിടിയിൽ

മുംബൈ ; സ്വർണ്ണക്കടത്ത് കേസിൽ യുഎഇയിൽ ജ്വല്ലറി നടത്തുന്ന പ്രവാസി മലയാളിയും gold smuggling മകനും പിടിയിൽ. 16 കിലോഗ്രാം സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ പിടിയിലായ കേസിലാണ് അറസ്റ്റ്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരൻമാരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം. 18 യുവതികൾ വഴി പത്തു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വർണം കടത്തിയിരുന്നത്.
. യുഎഇയിൽ നിന്ന് 3 വിമാനങ്ങളിൽ വ്യത്യസ്ത സംഘങ്ങളായാണ് കഴിഞ്ഞ മാസം 25ന് സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ മുംബൈയിൽ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മലയാളികളെക്കുറിച്ചുള്ള വിവരം കിട്ടിയത്. സ്വർണം കമ്മിഷൻ വ്യവസ്ഥയിൽ കടത്തുന്നവരാണ് സുഡാനിൽ നിന്നുള്ള സ്ത്രീകളെന്ന് ഡിആർഐ സൂചിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *