motorway യുഎഇയിൽ നടുറോഡിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
റാസൽഖൈമ; റാസൽഖൈമയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ motorway ഡ്രൈവർ മരിച്ചു. അൽ റാംസ് റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കത്തുന്ന വാഹനങ്ങളിലൊന്നിൽ നിന്ന് ഡ്രൈവറെ പുറത്തെടുക്കാൻ ട്രാഫിക് പൊലീസും അഗ്നിശമനസേനാംഗങ്ങളും ഉൾപ്പെട്ട സുരക്ഷാസംഘം ശ്രമിക്കുകയും ഇയാളെ പുറത്തെടുക്കുകയുമായിരുന്നു. എന്നാൽ ഗുരുതരമായി പ രുക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)