Posted By user Posted On

help സാമ്പത്തിക പ്രയാസം, നാല് വർഷമായി താമസം കാറിനുള്ളിൽ; യുഎഇയിൽ പ്രവാസി ഇന്ത്യൻ വനിതയ്ക്ക് സഹായവുമായി കോൺസുലേറ്റ്

ദുബായ്; സാമ്പത്തിക പ്രയാസം കാരണം നാലു വർഷമായി കാറിൽ താമസിച്ചിരുന്ന ഇന്ത്യക്കാരിയായ help പ്രവാസി വനിത പ്രിയ ഇന്ദ്രു മണി(55)ക്ക് ഒടുവിൽ സഹായമെത്തി. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആണ് പ്രിയയ്ക്ക് സഹായവുമായി എത്തിയത്. പ്രൈമറി കെയർ മേഖലയിൽ നടത്തിയിരുന്ന ബിസിനസ് വെല്ലുവിളികളെ അഭിമുഖീകരിച്ചതോടെയാണ് പ്രിയയുടെ തകർച്ച തുടങ്ങിയത്. 2017ൽ അമ്മയ്ക്ക് പക്ഷാഘാതം വന്നു തളർവാതത്തിലായതോടെയാണ് പ്രിയയ്ക്ക് വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായി. താമസ സ്ഥലത്തിന് വാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ ദുബായ് ബർഷ ഹൈറ്റ്‌സിലെ ഡെസേർട്ട് സ്പ്രിങ്സ് വില്ലേജിലുള്ള വില്ലയിൽ നിന്ന് പ്രിയ ഇന്ദ്രു മണിയെയും അവരുടെ അമ്മയെയും വില്ലയുടെ ഉടമ പുറത്താക്കി. തുടർന്ന് ഇരുവരും കുറേദിവസം ഒരു ഹോട്ടലിൽ താമസിക്കാൻ നിർബന്ധിതരായി. പിന്നീട് പണമില്ലാതായതോടെ താമസം കാറിലായി. തുടർന്ന് സഹായം ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. കുടിശ്ശികയുള്ള വാടകയ്ക്ക് വില്ലയുടെ ഉടമസ്ഥനുമായി ഒത്തുതീർപ്പ് ചർച്ച നടത്തി നടപടി സ്വീകരിച്ചു. കുടിശ്ശികയുടെ വലിയൊരു ശതമാനം വീട്ടുടമ എഴുതിത്തള്ളി.ശേഷിക്കുന്ന കടങ്ങൾ തീർക്കാൻ ചിലർ മുന്നോട്ട് വന്നു. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) കുടിശ്ശികയുൾപ്പെടെ അങ്ങനെ വീട്ടാമായി. ബിസിനസുകാരായ ജസ്ബിർ ബസ്സി വാടകയ്‌ക്ക് 50,000 ദിർഹവും ദേവാ കുടിശ്ശികയടക്കാൻ ഏകദേശം 30,000 ദിർഹവും സംഭാവന ചെയ്തതോടെ പ്രശ്നങ്ങൾ അവസാനിച്ചു. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ തന്നെ സഹായിച്ചവരോട് പ്രിയ നന്ദി പറഞ്ഞു. പ്രശ്നപരിഹാരത്തിന് പിന്തുണ നൽകിയ വിനയ് ചൗധരി, അനീഷ് വിജയൻ, ജസ്ബിർ ബസ്സി എന്നിവരെ കോൺസുലേറ്റ് അഭിനന്ദിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *