park ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ പാർക്കുകളിൽ സമയമാറ്റം
ഷാർജ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഷാർജയിലെ പാർക്കുകളിൽ സമയമാറ്റം. ശനി, ഞായർ, തിങ്കൾ park ദിവസങ്ങളിൽ പാർക്കുകൾ വൈകീട്ട് നാലുമുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക. അതേസമയം, ഷാർജ നാഷനൽ പാർക്ക്, റോള പാർക്ക് എന്നിവ രാവിലെ എട്ടുമുതൽ രാത്രി 12 വരെ പ്രവർത്തിക്കും. നേരത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ച് ദുബായിലെ പാർക്കുകളിലും ഇത്തരത്തിൽ സമയമാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. സഫാരി പാർക്ക് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കും.മുഷ്രിഫ് നാഷനൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകീട്ട് ആറുവരെ തുറന്നിരിക്കും. ക്രീക്ക് പാർക്ക്, മംസാർ പാർക്ക്, സബീൽ പാർക്ക്, സഫ പാർക്ക്, മുഷ്രിഫ് നാഷനൽ പാർക്ക് എന്നിവ രാവിലെ എട്ടുമുതൽ രാത്രി 11വരെയാണ് പ്രവർത്തിക്കുക. ഖുർആനിക് പാർക്ക് രാവിലെ എട്ടുമുതൽ രാത്രി 10വരെയും, ദുബൈ ഫ്രെയിം രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയും, ചിൽഡ്രൻസ് സിറ്റി രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയുമാണ് പ്രവർത്തിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)