Posted By user Posted On

ഈദ് അൽ ഫിത്തറിന് മുമ്പ് ദുബായിലെ ഇമാമുമാർക്കും മതപ്രഭാഷകർക്കും ഗോൾഡൻ വിസ നൽകുന്നു

ഈദ് അൽ ഫിത്തറിന് മുമ്പ് ദുബായിൽ 20 വർഷം പൂർത്തിയാക്കിയ  നിരവധി ഇമാമുമാർക്കും മതപ്രഭാഷകർക്കും മത ഗവേഷകർക്കും താമസാവകാശം അനുവദിച്ചുകൊണ്ട് ഗോൾഡൻ വിസ നൽകാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ശനിയാഴ്ച ഉത്തരവിറക്കി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.

ഇസ്ലാമിന്റെ അധ്യാപനങ്ങൾ പരിചയപ്പെടുത്തുന്നതിലും സഹിഷ്ണുതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും, പ്രത്യേകിച്ച് റമദാനിൽ അവർ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നടപടി. ഇവർക്ക് പെരുന്നാൾ പ്രമാണിച്ച് പ്രത്യേക ബോണസും പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *