Posted By user Posted On

mahzooz result  ഭാ​ഗ്യം തുണച്ചു; ഒറ്റ രാത്രി കൊണ്ട് കോടികൾ സ്വന്തമാക്കി പ്രവാസി യുവതി; മഹ്സൂസിലൂടെ നേടിയത് 22 കോടി

ദുബായ്: അബൂദാബിയിലെ മെഹ്‌സൂസ് നറുക്കെടുപ്പിലൂടെ ഇത്തവണ ഭാ​ഗ്യമെത്തിയത് ഫിലിപ്പീൻ mahzooz result  വനിതയ്ക്കാണ്. നാൽപ്പതുകാരി അർലിനാണ് ഇക്കുറി ഒറ്റരാത്രി കൊണ്ട് കോടിപതിയായത്. 10 ദശലക്ഷം ദിർഹമാണ് അബുദാബിയിലെ സെയിൽസ് പ്രൊമോട്ടറായ അർലിൻ സ്വന്തമാക്കിയത്. ഏകദേശം 22 കോടി രൂപയോളം വരുമിത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന 117-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിലാണ് അർലിനെ തേടി ഭാ​ഗ്യമെത്തിയത്. അർലിന്റെ ഭർത്താവാണ് ഭാ​ഗ്യം കൊണ്ടുവന്ന 9, 10,13,28,29 എന്നീ നമ്പറുകൾ തെരഞ്ഞെടുത്തത്. 30 വർഷമായി അബുദാബിയിലാണ് അർലിൻ താമസിക്കുന്നത്. സാമ്പത്തികമായി വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നതിനിടെയാണ് അർലിനെ ഭാഗ്യം തേടിയെത്തിയത്. ഇ-മെയിൽ വഴിയാണ് വിജയിയായ വിവരം മെഹ്സൂസ് അധികൃതർ അറിയിച്ചത്. ഇക്കാര്യം ഭർത്താവ് എന്നോട് പറഞ്ഞതിന് ശേഷം രണ്ടു ദിവസമായി ഉറങ്ങാൻ കഴിഞ്ഞില്ല. മെഹ്സൂസ് ടിക്കറ്റെടുക്കുമ്പോൾ 17 ദിർഹം മാത്രമായിരുന്നു എന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് പുറത്ത് പോയി എന്റെ അക്കൗണ്ടിലേയ്ക്ക് 20 ദിർഹം കൂടി നിക്ഷേപിച്ചു. അങ്ങനെയാണ് കഴിഞ്ഞ ആഴ്‌ചത്തെ കുപ്പി വെള്ളം വാങ്ങാനായി 35 ദിർഹം നൽകി നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചത്, അർലിൻ പറഞ്ഞു. നിങ്ങൾക്കും മഹ്സൂസിൽ പങ്കെടുക്കാൻ സുവർണാവസരമുണ്ട്. മഹ്സൂസ് കളിക്കാൻ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടർ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ നിങ്ങളെ സഹായിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *