Posted By user Posted On

expatപ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

ഉമ്മുൽഖുവൈൻ: പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു. തൃശൂർ നാട്ടിക സ്വദേശി expat ഉണ്യാരൻ പുരയ്ക്കൽ സാലീഷ് ആണ് ദുബൈയിൽ മരിച്ചത്. 42 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പ്രവാസി കൂട്ടായ്‍മയായ നാട്ടിക എക്സ്പാട്രിയേറ്റ് അസോസിയേഷൻ (നെക്സാസ്) സജീവ അംഗമായിരുന്നു. ഭാര്യ അഞ്ജു ദുബൈ ജെംസ് സ്‍കൂളിൽ അധ്യാപികയാണ്. ഉണ്യാരൻ പുരയ്ക്കൽ ശരവണനാണ് മരിച്ച സാലീഷിന്റെ പിതാവ്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *