Posted By user Posted On

emirates dubai to london heathrow പാസ്പോർട്ട് വേണ്ട, മുഖം കാണിച്ചാൽ മതി; യുഎഇ വിമാനത്താവളത്തിൽ അതിനൂതന സാങ്കേതിക വിദ്യ ഉടൻ അവതരിപ്പിക്കും

യുഎഇ: യാത്രക്കാർക്ക് പാസ്പോർട്ട് ഇല്ലാതെ മുഖം തിരിച്ചറിഞ്ഞ് വിമാനയാത്ര സാധ്യമാക്കുന്ന emirates dubai to london heathrow ബയോമെട്രിക് സാങ്കേതികവിദ്യ ഉടൻ തന്നെ ഷാർജ വിമാനത്താവളത്തിൽ അവതരിപ്പിക്കും. യുഎഇ വിമാനത്താവളങ്ങൾ തങ്ങളുടെ സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും യാത്ര സുഗമവും തടസ്സമില്ലാത്തതും സ്പർശനരഹിതവുമാക്കുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുമായി വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന്റെ ഭാ​ഗമായാണ് ഷാർജ വിമാനത്താവളത്തിലും പുതിയ അതിനൂതനമായ സംവിധാനം വരുന്നത്. അബുദാബി എയർപോർട്ട്സ് യാത്രക്കാരുടെ മുഖ തിരിച്ചറിഞ്ഞ് യാത്ര സാധ്യമാക്കുന്ന ഫേയ്സ് റെക്ക​ഗനിഷൻ സംവിധാനം പാസ്പോർട്ടിന് പകരമായി ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് 2022 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാങ്കേതികവിദ്യ ക്രമേണ വികസിപ്പിച്ചെടുക്കും, അതിന്റെ ആദ്യ ഘട്ടം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ (സിബിപി) പരീക്ഷിച്ചു.“ഞങ്ങൾ പുതിയ പദ്ധതിയുടെ 50 ശതമാനം പൂർത്തിയാക്കി, ഇത് ഇമിഗ്രേഷൻ, എയർലൈൻ സംവിധാനങ്ങളുമായുള്ള സംയോജനത്തിന്റെ അവസാന ഘട്ടത്തിലാണ്. 2023 ന്റെ നാലാം പാദത്തിൽ നൂതന സംവിധാനം വിമാനത്താവശത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ഷാർജ എയർപോർട്ട് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി ബുധനാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *