Posted By user Posted On

expat യുഎഇയിൽ മൂന്നരമാസം മുൻപ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ

ദുബൈ: മൂന്നര മാസം മുമ്പ് യുഎഇയിൽ നിന്ന്​ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ expat കണ്ടെത്തി. കോഴിക്കോട്​ കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ അമൽ സതീശനാണ്​ മരിച്ചത്​. 29 വയസായിരുന്നു. കഴിഞ്ഞ വർഷം ഒക്​ടോബർ 20 മുതലാണ്​ അമലിനെ ദുബൈ വർസാനിൽ നിന്ന്​ കാണാതായത്​. അതിന് ശേഷം പലവിധത്തിലും തിരച്ചിൽ നടത്തിയിരുന്നു. അമലിന്റെ പിതാവ്​ ഉൾപെടെ യു.എ.ഇയിൽ എത്തി മകനെ കണ്ടെത്താൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജോലി സ്ഥലത്ത്​ നി​ന്നിറങ്ങിയ അമൽ പിന്നീട്​ തിരികെയെത്തിയിരുന്നില്ല. തുടർന്ന് പൊലീസ് പരാതി നൽകുകയും അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്​ മൃതദേഹം ദുബൈയിലെ മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്​. പിതാവ്​: സതീശൻ. മാതാവ്​: പ്രമീള. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, തമീം അബൂബക്കർ പുറക്കാട്‌, ഫൈസൽ കണ്ണോത്ത് എന്നിവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *