Posted By user Posted On

expo city റമദാൻ ആഘോഷം പൊടി പൊടിക്കാം; ദുബായ് എക്സ്പോ സിറ്റിയിൽ ആഘോഷങ്ങൾ തുടങ്ങി, പ്രവേശനം തികച്ചും സൗജന്യം

റമദാൻ ആഘോഷം ആരംഭിച്ച് ദുബായ് എക്‌സ്‌പോ സിറ്റി. ‘ഹായ് റമദാൻ’ എന്ന് പേരിട്ടിരിക്കുന്ന expo city ആഘോഷ പരിപാടികൾ ഏപ്രിൽ 25 വരെ തുടരും. പരിപാടിയോടനുബന്ധിച്ച് സന്ദർശകർക്കായി നിരവധി വ്യത്യസ്തങ്ങളായ ആകർഷണങ്ങളാണ് എക്സ്പോ സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. അൽ വാസൽ ഷോ, സ്‌പോർട്‌സ് പ്രവർത്തനങ്ങൾ എന്നിവയും ഇതിൽപ്പെടുന്നുണ്ട്. ഈ ഷോകളിലേക്ക് സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാമെന്നതാണ് ഏറ്റവും വലിയ ആകർഷണം. ചില പ്രവർത്തനങ്ങൾക്കും ഗെയിമുകൾക്കും മാത്രമാണ് പ്രത്യേകം ഫീസ് നൽകേണ്ടി വരിക. കൂടാതെ ഹായ് റമദാന്റെ ഭാ​ഗമായി നടക്കുന്ന നൈറ്റ് മാർക്കറ്റിൽ ഷോപ്പിം​ഗ് നടത്താനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. ‘എക്‌സ്‌പോ സിറ്റി ദുബായ് എക്‌സ്‌പോ 2020 ദുബായെ പോലെ തന്നെ വ്യത്യസ്ത വിഭാഗത്തിലുള്ള ആളുകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ഈ വിശുദ്ധ മാസത്തിൽ ഹായ് റമദാനിലൂടെ എല്ലാ സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്. ‘ എക്‌സ്‌പോ സിറ്റി ദുബായ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ ആംന അബുലൂൽ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *