Posted By user Posted On

dubai police events വീട് പൂട്ടി വിനോദയാത്രയ്ക്ക് പെയ്ക്കോളൂ, എന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വേണ്ട, എട്ടിന്റെ പണി കിട്ടും; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ദുബായ്; യുഎഇയിൽ നിന്ന് വീട് പൂട്ടി അവധി ആഘോഷത്തിനും മറ്റും ദൂരസ്ഥലങ്ങളിലേക്ക് dubai police events പോകുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരത്തിൽ യാത്ര പോകുന്നവർ പബ്ലിസിറ്റി ഒഴിവാക്കണമെന്നും മടങ്ങി എത്തിയ ശേഷമേ യാത്രയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാവൂ എന്നുമാണ് പോലീസിന്റെ നിർദേശം. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം തന്നെ മോഷണത്തിനായി തക്കം പാർത്തിരിക്കുന്ന കള്ളന്മാരും കാണുമെന്നും അവർ ഈ സാഹചര്യം സുവർണാവസരമായി കണ്ട് മോഷണത്തിനായി നിങ്ങളുടെ വീടുകൾ തെരഞ്ഞെടുക്കുമെന്നുമാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ബോർഡിങ് പാസുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രെൻഡ്. ബോർഡിങ് പാസുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ പൂർണ വിവരങ്ങൾ കള്ളന്മാർക്ക് ലഭിക്കുകയും ഇത് വഴി അവർക്ക് വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി തട്ടിപ്പ് നടത്താനും സാധിക്കും. യാത്രയുടെ വിവരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പലരുടെയും വീടുകളിൽ മോഷണം നടന്നതിനെ തുടർന്നാണ് ഇത്തരത്തിലുള്ള മുൻകരുതൽ നിർദേശവുമായി പൊലീസ് രം​ഗത്തെത്തിയത്. പുറപ്പെടും മുൻപ് വീടിനു മുൻപിൽ നിന്നു സെൽഫി എടുക്കുന്നതു മുതൽ സ്റ്റേക്കേഷനിൽ എത്തുന്നതുവരെയുള്ള എല്ലാ വിവരങ്ങളും സമൂ​ഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പതിവാണ് പലർക്കുമുള്ളത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്ന തട്ടിപ്പുകാർക്ക്. നിങ്ങൾ എവിടെയാണെന്നും എപ്പോൾ വരുമെന്നും അടക്കമുള്ളതെല്ലാം സമൂഹമാധ്യമ പോസ്റ്റുകളിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. വീടുകൾക്കു മുന്നിലെ സെൽഫി താമസ സ്ഥലം പെട്ടെന്നു മനസ്സിലാക്കാനും ഇവിടെ വേ​ഗത്തിൽ എത്തിപ്പെടാനും സഹായിക്കും. തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതും ആളുകൾ യാത്രയ്ക്ക് ഒരുങ്ങുന്നതും മുൻ നിർത്തിയാണ് ദുബായ് പൊലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *