Posted By user Posted On

air india express website യുഎഇ – കോഴിക്കോട് വിമാന സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ഇപ്രകാരം

അൽഐൻ: യുഎഇയിലെ അൽഐനിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർഇന്ത്യ air india express website എക്സ്പ്രസ് വിമാന സമയത്തിൽ മാറ്റം. ഫെബ്രുവരി 16 മുതലാണ് പുതിയ മാറ്റം നിലവിൽ വരുന്നത്. മാർച്ച് 23 വരെയാണ് സമയത്തിൽ മാറ്റമുള്ളത്. അൽഐനിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവീസുള്ളത്. വ്യാഴം, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 12.50ന് അൽഐനിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം ആറിന്​ കോഴിക്കോടും കോഴിക്കോടുനിന്ന് രാവിലെ 9.10ന്​ പുറപ്പെട്ട് 11.50ന്​ അൽഐനിലും എത്തിച്ചേരുന്നന്നതാണ്​ നിലവിലെ ഷെഡ്യൂൾ. പുതിയ സമയക്രമം അനുസരിച്ച് വിമാനം രാത്രി 11.30ന് അൽഐനിൽ നിന്നും പുറപ്പെട്ട് പുലർച്ച 4:40 ന്​ കോഴിക്കോട് എത്തിച്ചേരും. ഇതേവിമാനം കോഴിക്കോടുനിന്ന് രാത്രി 7.50ന്​ പുറപ്പെട്ട് രാത്രി 10.30 നാണ് അൽഐനിൽ എത്തുക. പുതിയ സമയക്രമം അൽഐനിലെ പ്രവാസികൾക്ക് ഏറെ സഹായകരമാകുന്നതാണ്. കാരണം, ജോലി കഴിഞ്ഞു വൈകുന്നേരം തന്നെ നാട്ടിലേക്ക് പുറപ്പെടാൻ കഴിയും. തിരിച്ചുവരുന്നവർക്ക് ഞായറാഴ്ച വൈകീട്ട് നാട്ടിൽനിന്ന് പുറപ്പെടാനും രാത്രി അൽഐനിൽ തിരിച്ചെത്താനും കഴിയും. ഇവർക്ക് തിങ്കളാഴ്ച ജോലിക്ക് പ്രവേശിക്കാനാകുമെന്നതും സൗകര്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *