Posted By user Posted On

rainമഴ വർദ്ധിപ്പിക്കാനുള്ള മാർ​ഗം കയ്യിലുണ്ടോ? എങ്കിൽ കീശ നിറയ്ക്കാൻ നിങ്ങൾക്കിതാ സുവർണാവസരം; കാത്തിരിക്കുന്നത് 38 കോടി

ദുബായ്; മഴ വർദ്ധിപ്പിക്കാനുള്ള എന്തെങ്കിലും മാർ​ഗം മനസ്സിലുണ്ടോ? എങ്കിൽ ഈ അവസരം നിങ്ങൾക്ക് rain മുതലാക്കാം. നിങ്ങളെ കാത്തിരിക്കുന്നത് 38 കോടി രൂപയാണ്. മഴയുടെ അളവ് വർധിപ്പിക്കാനും മഴ മേഘങ്ങൾ വർധിപ്പിക്കാനും കഴിയുന്ന പഠന ഗവേഷണത്തിനു യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ആണ് പുതിയ ആശയങ്ങളുള്ള ഗവേഷകരെ ക്ഷണിച്ചിരിക്കുന്നത്. 3 വർഷത്തെ ഗവേഷണ പരിപാടിയിലേക്കാണ് അവസരം. ഇതിൽ ഓരോ വർഷവും 12.39 കോടി രൂപയാണ് ഗ്രാന്റായി ലഭിക്കുക. ഏറ്റവും മികച്ച നിർദേശം ഗവേഷണത്തിനായി തിരഞ്ഞെടുക്കും. മാർച്ച് 9 വരെ ഗവേഷണ പദ്ധതികൾ റജിസ്റ്റർ ചെയ്യാം. ഇതിനായുള്ള പ്രീ പ്രപ്പോസൽ മാർച്ച് 16ന് മുൻപ് സമർപ്പിക്കേണ്ടതുണ്ട്. മേയ് 26 ആകുമ്പോഴേക്കും പദ്ധതി നിർദേശം സമർപ്പിക്കാനുള്ള മാർഗ രേഖ പുറപ്പെടുവിക്കും. ഓഗസ്റ്റ് 24 മുൻപ് പൂർണമായ പദ്ധതി രേഖ സമർപ്പിക്കണം. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. അടുത്ത ജനുവരിയിൽ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക. ഗൾഫ് മേഖലയിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായാണ് മഴ വർധന പദ്ധതി ആലോചിക്കുന്നത്. ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യം നേരിടാൻ മഴവെള്ളത്തെ ഉപയോഗിക്കുക എന്നതാണ് ഗവേഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *