Posted By user Posted On

national guard ഈ അവസരം പാഴാക്കരുത്, കുവൈത്ത് നാഷണൽ ഗാർഡിൽ വിവിധ തസ്തികളിൽ നിരവധി തൊഴിൽ അവസരങ്ങൾ; റിക്രൂട്ട്മെന്റ് ഇന്നു മുതൽ എറണാകുളത്ത്, സ്വപ്ന ജോലി നേടാൻ ചെയ്യേണ്ടത് ഇത്രമാത്രം

കുവൈത്ത് സിറ്റി / കൊച്ചി : കുവൈത്ത് സുരക്ഷാ സേനയുടെ ഭാഗമായ നാഷണൽ ഗാർഡിലേക്ക് national guard ആരോഗ്യ പ്രവർത്തകർക്കായുള്ള റിക്രൂട്ട്മെന്റ് ഇന്ന് മുതൽ ആരംഭിച്ചു. ഫെബ്രുവരി 6( ഇന്ന്) മുതൽ ഫെബ്രുവരി 10 വരെ എറണാകുളത്ത് വച്ചാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. സ്‌പെഷലൈസ്ഡ് ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നീഷ്യൻസ്‌, റേഡിയോ ഗ്രാഫർ, ഫാർമസിസ്റ്, ഫിസിയോ തെറാപിസ്റ്റ്, ഡയറ്റീഷ്യൻസ്, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ജനറൽ പ്രാക്റ്റീഷണർ, ഇൻറേർണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജിസ്റ്റ് സർജറി, കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എൻ.ടി, ഡർമ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റസ്പിറോളജിസ്റ്റ്, അലർജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒപ്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്‌സ്, എമർജൻസി മെഡിസിൻ, നെഫ്രോളജിസ്റ്റ്, ഇൻഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ. നിലവിൽ പുരുഷന്മാർക്ക് മാത്രമാണ് ഒഴിവുകളുള്ളത്. അപേക്ഷ അയച്ചവർക്ക് രണ്ട് ഘട്ടങ്ങളിലായാണ് ഇന്റർ വ്യൂ നടക്കുക. നേരത്തെ ഓൺലൈൻ വഴി തെരഞ്ഞെടുക്കപ്പെട്ടവരുടെ കരാർ ഒപ്പ് വെക്കുകയും നേരിട്ട് തെരഞ്ഞെടുക്കപ്പെടേണ്ട ഉദ്യോഗാർഥികളുടെ അഭിമുഖവുമാണ് ഈ ദിവസങ്ങളിൽ നടക്കുക. കുവൈറ്റിൻറെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ് കുവൈറ്റ് നാഷണൽ ഗാർഡ്‌. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യൻ എന്നിവർക്ക് 45 വയസ്സാണ്. മറ്റ് തസ്തികകൾക്ക് 35 വയസും റിട്ടയർമെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസ്സും ആണ് അപേക്ഷിക്കാവുന്ന പ്രായം. റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 4 ആയിരുന്നു.
നോർക്ക റൂട്സ്ന്റെ www.norkaroots.org എന്ന വെബ് സൈറ്റ് വഴിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചത്. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ നിരസിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2019 സെപ്തംബറിൽ നോർക്ക റൂട്സ് സീ. ഈ. ഒ. ഹരികൃഷ്ണൻ നമ്പൂതിരി, റിക്രൂട്മെന്റ് മാനേജർ അജിത് കൊളശേരി എന്നിവർ കുവൈത്ത് സന്ദർശിച്ച് ഇന്ത്യൻ എംബസി മുഖേനെ കുവൈത്ത് നാഷണൽ ഗാർഡ് അധികൃതരുമായി റിക്രൂട്ട്മെന്റ് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻററിൻറെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയിൽ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്‌.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *