Posted By user Posted On

eb5 green cardസന്തോഷ വാർത്ത; യുഎഇയിൽ ഇനി ഈ വിസകളുടെ കാലാവധി ഓൺലൈൻ വഴി നീട്ടാം

യുഎഇയിൽ ഇനി ഹ്രസ്വകാല വിസ ഓൺലൈൻ വഴി നീട്ടാം. സന്ദർശക, ടൂറിസ്റ്റ് വിസകളാണ് ഇത്തരത്തിൽ നീട്ടാൻ eb5 green card സാധിക്കുക. ഓൺലൈൻ വഴി 60 ദിവസം വരെ വിസ കാലാവധി നീട്ടാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ആണ് അറിയിച്ചത്. 60 ദിവസം കഴിഞ്ഞാൽ വീണ്ടും വിസ പുതുക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 200 ദിർഹമാണ്. ഇതിൽ സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, അപേക്ഷാ ഫോമിന് 50 ദിർഹം, ഇലക്ട്രോണിക് സേവനങ്ങൾക്ക് ദിർഹം 50 എന്നിവനെയാണ് 200 ദിർഹം വിഭജിക്കപ്പെടുന്നത്. വിസ നീട്ടുന്ന അപേക്ഷകന്റെ പാസ്‌പോർട്ട് മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ളതായിരിക്കണം, അപേക്ഷിക്കുമ്പോൾ രാജ്യത്തിന് പുറത്തായിരിക്കണം, എന്നീ കാര്യങ്ങളും ഇത്തരത്തിൽ വിസ നീണ്ടാനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. നടപടി ക്രമങ്ങൾക്കായി നൽകുന്ന രേഖകൾ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം അപേക്ഷ നിരസിക്കപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ടൂറിസ്റ്റ് വിസകളും. ഈ മാതൃകയിൽ ഓൺലൈൻ വഴി നീട്ടാം. ഇതിനുള്ള നടപടിക്രമങ്ങളുടെ സമയം 48 മണിക്കൂറാണ് . സന്ദർശക വിസകൾ രണ്ട് മാസം വരെയാണ് പരമാവധി നീട്ടാനാവുക. ഐസിപി വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും വിസ നിശ്ചിത ദിവസത്തേക്ക് പുതുക്കാമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *