abu dhabi police
Posted By user Posted On

dubai car impoundഇത് താൻ ഡാ പൊലീസ്; ശമ്പള കുടിശ്ശിക നൽകാത്തതിന് വിധവയായ അമ്മ ജയിലിലായി; ആഴ്ചകളോളം വീട്ടിൽ തനിച്ചായ കുഞ്ഞുങ്ങൾക്ക് തുണയായി യുഎഇ പൊലീസ്

ആഴ്ചകളോളം വീട്ടിൽ തനിച്ചായിരുന്ന ജയിൽ തടവുകാരിയുടെ മക്കൾക്ക് സംരക്ഷണമൊരുക്കി dubai car impound മാതൃകകാട്ടി ദുബായ് പോലീസ്. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട്ട്​ ജ​യി​ലി​ലാ​യ സ്ത്രീ ​ആ​ദ്യ ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ അ​പാ​ർ​ട്ട്മെൻറി​ൽ ത​നി​ച്ചാ​ണെ​ന്ന കാ​ര്യം പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പിന്നീട് ഇവർ വെള്ളമോ വൈദ്യുതിയോ രക്ഷാധികാരിയോ ഇല്ലാത്ത വീട്ടിൽ കുട്ടികൾ ഒറ്റയ്ക്കാണെന്ന വിവരം ഉദ്യോ​ഗസ്ഥരോട് പറയുകയായിരുന്നു. സാ​മൂ​ഹി​ക പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യാ​ൽ കു​ട്ടി​ക​ൾ തന്നിൽ നിന്ന് വേ​ർ​പെ​ട്ടു​പോ​കു​മെ​ന്ന്​ ഭ​യ​ന്ന​താ​ണ് ഇക്കാര്യം മറച്ചുവച്ചതെന്നും അമ്മ വ്യക്തമാക്കി. ഇതോടെ വനിതാ ജയിൽ അന്തേവാസിയുടെ മൂന്ന് കുട്ടികളെ പരിപാലിക്കാൻ ദുബായ് പോലീസ് ഉദ്യോഗസ്ഥ രംഗത്തെത്തി. ആഴ്ചകളോളം വീട്ടിൽ തനിച്ചായിരുന്ന 9,12, 15 വയസുള്ള കുട്ടികളെയാണ് ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്. യുവതിയെ മോചിപ്പിക്കുന്നതുവരെ കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പൊലീസ് വ്യക്തമാക്കി. മാ​താ​വി​ൻറെ ആ​ഗ്ര​ഹം​പോ​ലെ കു​ട്ടി​ക​ളെ വേ​ർ​പെ​ടു​ത്താ​തെ സം​ര​ക്ഷി​ക്കാ​നാ​ണ്​ പൊ​ലീ​സ്​ തീ​രു​മാ​നി​ച്ച​ത്. ഷാ​ർ​ജ സാ​മൂ​ഹി​ക സേ​വ​ന വ​കു​പ്പി​ൻറെ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പൊ​ലീ​സ്​ ഇ​ട​പെ​ട്ട​ത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ വിധവയായ സ്ത്രീ വാടക കുടിശ്ശികയും യൂട്ടിലിറ്റി ബില്ലുകളും അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ജയിലിലായത്. ഉടൻ തന്നെ മോചിതയാകുമെന്ന പ്രതീക്ഷയിൽ മക്കളെ അവർ വീട്ടിൽ തന്നെ നിർത്തുകയായിരുന്നു. ജ​യി​​ലി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ മു​മ്പാ​യി സ്ത്രീ ​ഒ​രു സു​ഹൃ​ത്തി​നെ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കാ​ൻ ഏ​ൽ​പി​ച്ചി​രു​ന്നു. അതിനിടെ ഹുമാനിറ്റേറിയൻ കെയർ സെന്റർ യുവതിയുടെ കാലഹരണപ്പെട്ട വാടകയും യൂട്ടിലിറ്റി ബില്ലുകളും തീർക്കുകയും ചെയ്തു. നിലവിൽ മൂന്ന് കുട്ടികളും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അമ്മയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *