Posted By user Posted On

air india express online bookingയുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം അടിയന്തരമായി ഇറക്കി; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ഷാർജയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ air india express online booking എക്സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഐഎക്‌സ് 412 വിമാനമാണ് അടയന്തരമായി ഇറക്കിയത്. വിമാനത്തിന് ഹൈഡ്രോളിക് തകരാർ സംഭവിച്ചതാണ് അടിയന്തരമായി ഇറക്കാൻ കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതോടെ ഞായറാഴ്ച രാത്രി രാത്രി 8.04-ന് കൊച്ചി വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാത്രി 8.26-ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി സിയാൽ പ്രസ്താവനയിൽ അറിയിച്ചു. വഴിതിരിച്ചുവിടലോ റൺവേ തടസ്സങ്ങളോ ഇല്ലെന്നും രാത്രി 8.36 ഓടെ അടിയന്തരാവസ്ഥ പിൻവലിച്ചെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. അടിയന്തരാവസ്ഥ പിൻവലിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലായി. ഞായറാഴ്ച നേരത്തെ എയർ ഏഷ്യ വിമാനം കൊൽക്കത്തയിലേക്ക് പറന്നുയർന്ന ഉടൻ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം ലഖ്‌നൗ വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടത്, വിമാനം സുരക്ഷിതമായി ഇറക്കിയതായി എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *