abu dhabi police
Posted By user Posted On

sim swap fraudപൊലീസാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് പണം തട്ടിപ്പ്; യുഎഇയിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

ദുബൈ: യുഎഇയിൽ പൊലീസിൽ നിന്നാണെന്ന പേരിൽ ഫോൺ വിളിച്ച് പണം തട്ടിപ്പ്. തട്ടിപ്പ് സംഘത്തിന്റെ sim swap fraud കെണിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് വൻ തുകയാണ് നഷ്ടമായത്. ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയ സംഘം 14,600 ദിർഹത്തിലധികം തുകയാണ് കുടുംബത്തിൽ നിന്ന് തട്ടിയെടുത്തത്. വിവിധ രേഖകൾ ചോദിച്ച ശേഷം പലതവണ വിളിച്ചും ഏറ്റവുമൊടുവിൽ ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പ് സംഘം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയത്. തട്ടിപ്പ് സംഘം 14,600 ദിർഹത്തിലധികം തുക പിൻവലിച്ച ശേഷം മാത്രമാണ് കുടുംബത്തിന് ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ സാധിച്ചത്. ദുബൈയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിലെ അംഗമായ യുവതിക്കാണ് പൊലീസിൽ നിന്നാണെന്ന തരത്തിലുള്ള കോൾ ലഭിച്ചത്. ദുബായ് പൊലീസിൽ നിന്ന് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനാണ് വിളിക്കുന്നതെന്നും ഇത് സംബന്ധിച്ച് നിങ്ങൾക്ക് ഫോണിൽ മെസേജ് വന്നിരുന്നെന്നും തട്ടിപ്പ് സംഘം യുവതിയെ ധരിപ്പിച്ചു. അതിന് ശേഷം വിവരശേഖരണത്തിനായി പാസ്‍പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവയുടെ വിവരങ്ങൾ ചോദിച്ചു. ഈ രേഖകളെല്ലാം തന്റെ ഭർത്താവിന്റെ കൈവശമാണെന്നും അദ്ദേഹം ഇപ്പോൾ മറ്റൊരിടത്താണെന്നും പറഞ്ഞപ്പോൾ എന്ത് രേഖയാണ് കൈയിൽ ഉള്ളതെന്നായി ചോദ്യം. ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ മറുതലയ്ക്കൽ നിന്ന് ഭീഷണി നിറഞ്ഞ സ്വരത്തിലാണ് സംസാരം തുടർന്നത്. വിവരങ്ങൾ പങ്കുവച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്നും ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ട് എല്ലാവരെയും നാടുകടത്തുമെന്നും തട്ടിപ്പുകാരൻ പറഞ്ഞു. തുടർന്ന് താമസം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുകയും ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. താൻ ഭർത്താവിന്റെ കാർഡുകളാണ് ഉപയോഗിക്കുന്നതെന്ന് യുവതി പറഞ്ഞപ്പോൾ അതിന്റെ വിശദ വിവരങ്ങൾ വേണമെന്ന് പറഞ്ഞെങ്ങിലും അത് നൽകാതെ യുവതി ഫോൺ വെച്ചു. പിന്നീടും പൊലീസിൽ നിന്നാണെന്ന് പറഞ്ഞ് കോളുകൾ വരികയായിരുന്നു.പലതവണ കോൾ വന്നപ്പോൾ യുവതി വീണ്ടും അറ്റൻഡ് ചെയ്‍തു. മറുതലയ്ക്കലിൽ നിന്ന് ദേഷ്യത്തോടെയുള്ള സംസാരവും തുടർന്ന് കാർഡിന്റെ വിവരങ്ങളും അന്വേഷിച്ചു. ഇവ പറഞ്ഞുകൊടുത്തതിന് തൊട്ടു പിന്നാലെ ദുബൈ സ്‍മാർട്ട് ഗവൺമെന്റിലേക്ക് പണം പിൻവലിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള മെസേജ് കാർഡ് ഉടമയായ ഭർത്താവിന്റെ ഫോണിലേക്ക് എത്തി. ഒടിപി പോലും ആവശ്യപ്പെടാതെയാണ് പണം പിൻവലിച്ചത്. കാർഡിൽ നിന്ന് തുടരെതുടരെ പണം പിൻവലിക്കപ്പെടാൻ തുടങ്ങിയതോടെ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യിപ്പിക്കുക ആയിരുന്നു. സംഭവത്തിൽ കുടുംബം ബാങ്കിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *