Posted By user Posted On

weather stationയുഎഇയിൽ ആശ്വാസം; അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി അറിയിപ്പ്

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. weather station നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെയും ഏകോപനത്തിലാണ് പ്രഖ്യാപനമെന്ന് അതോറിറ്റി ട്വീറ്ററിലൂടെ അറിയിച്ചു.” രാജ്യത്ത് തുടർന്നിരുന്ന അസ്ഥിര കാലാവസ്ഥ അവസാനിച്ചു. മഴ കനത്ത സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പോലീസ് ജനറൽ ഡയറക്ടറേറ്റുകളും ബന്ധപ്പെട്ട അധികാരികളും സമൂഹത്തിന്റെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മുൻകരുതലുകളും ഉയർന്ന കാര്യക്ഷമതയോടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്തു.” അതോറിറ്റി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ ചില താമസക്കാർ പ്രശ്നങ്ങൾ അഭിമുഖീകരിച്ചപ്പോൾ മറ്റുള്ളവർ തണുത്ത കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്താനും ആഘോഷിക്കാനുമാണ് താത്പര്യപ്പെട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *