Posted By user Posted On

weather stationയുഎഇയിൽ പ്രതികൂല കാലാവസ്ഥ, താപനില കുറയും, ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രത നിർദേശം

രാജ്യത്ത് അടുത്ത കുറച്ച് ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി പ്രവചനം. യുഎഇയുടെ weather station ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അധികൃതർ നൽകുന്ന
മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ താമസക്കാരോടും വാഹനമോടിക്കുന്നവരോടും ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.MoI ഉം നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും (NCEMA) മറ്റ് സ്ഥാപനങ്ങളും ഈ കാലയളവിൽ ഉണ്ടാകാവുന്ന ഏത് അടിയന്തര സാഹചര്യത്തിനും പൂർണ്ണമായി സജ്ജമാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും കാലാവസ്ഥയെക്കുറിച്ചുള്ളകിംവദന്തികളും പങ്കിടുന്നതിനെതിരെ താമസക്കാർ ജാ​ഗ്രത പാലിക്കണമെന്നും, അപ്‌ഡേറ്റുകൾക്കും സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക ഉറവിടങ്ങൾ മാത്രം ഉപയോ​ഗിക്കണമെന്നും MoI ട്വീറ്റ് ചെയ്തു.
അടുത്ത രണ്ട് ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കും, ബുധൻ, വ്യാഴം ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ വിവിധ തീവ്രതകളിലുള്ള മഴയും ഇടയ്‌ക്കിടെ ഇടിയും മിന്നലും ഉണ്ടാകും. താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്തും. വെള്ളിയാഴ്ച മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കും, ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് മഴ ലഭിക്കും.

താമസക്കാർക്കുള്ള ജാ​ഗ്രത നിർദേശങ്ങൾ;

അത്യാവശ്യമല്ലാതെ ഡ്രൈവിംഗ് ഒഴിവാക്കുക. ആവശ്യമെങ്കിൽ, ജാഗ്രതയോടെ വാഹനമോടിക്കുക, എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കുക

ദൃശ്യപരത കുറയുമ്പോൾ ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കുക.

ഔദ്യോഗിക ചാനലുകൾ വഴി കാലാവസ്ഥാ പ്രവചനങ്ങൾ പിന്തുടരുക, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകുക.

കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ഔദ്യോഗിക NCM റിപ്പോർട്ടുകൾ പിന്തുടരുകയും ചെയ്യുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *