Posted By user Posted On

air india express online bookingവിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ, പൈലറ്റിൻറെ ലൈസൻസ് റദ്ദാക്കി

വിമാനയാത്രക്കിടയിൽ യാത്രക്കാരൻ സഹയാത്രികളുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ air india express online booking എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ. യാത്രക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട പൈലറ്റ് ഇൻ കമാന്റിന്റെ ലൈസന്സ് മൂന്നുമാസത്തേക്ക് സസ്​പെൻഡ് ചെയ്തു. കൂടാതെ, എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്ലൈറ്റ് സർവീസസിന് മൂന്ന് ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയോടു വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് പിഴ ചുമത്തിയത്. സിംഗപൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ശിങ്കർ മിശ്ര എന്ന യാത്രക്കാരൻ മദ്യപിച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. എന്നാൽ സംഭവം മാപ്പ് പറഞ്ഞ് ഒതുക്കി തീർക്കാൻ വിമാന ജീവനക്കാർ ശ്രമിച്ചുവെന്ന് വയോധിക പരാതിപ്പെട്ടിരുന്നു. നവംബർ 26ന് നടന്ന സംഭവത്തിൽ ജനുവരി 4നാണ് പൊലീസിൽ പരാതി നൽകിയത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു. ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാവിലക്കും പ്രഖ്യാപിച്ചിരുന്നു. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കർ മിശ്ര ഇപ്പോൾ അറസ്റ്റിലാണ്. മിശ്ര നൽകിയ ജാമ്യാപേക്ഷ അടുത്തിടെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *